Quantcast

പാണക്കാട് തങ്ങളുടെ മനഃശക്തികൊണ്ടാണ് കേരളത്തിൽ സ്‌ഫോടനാവസ്ഥകൾ ഇല്ലാതിരുന്നത്: പന്ന്യൻ രവീന്ദ്രൻ

ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ഒരുമിച്ച് ജീവിക്കുന്ന ഈ നാട്ടിൽ സാമുദായിക സൗഹാർദം ഒരു അജണ്ടയായി നിലനിൽക്കണമെങ്കിൽ അതിൽ പ്രധാന പങ്കുവഹിക്കേണ്ടത് അവരുടെ മനസ്സറിയുന്ന പാണക്കാട് തങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 March 2022 10:40 AM GMT

പാണക്കാട് തങ്ങളുടെ മനഃശക്തികൊണ്ടാണ് കേരളത്തിൽ സ്‌ഫോടനാവസ്ഥകൾ ഇല്ലാതിരുന്നത്: പന്ന്യൻ രവീന്ദ്രൻ
X

മുസ്‌ലിം സമുദായത്തിന്റെ മനസ്സിൽ പല വിചാര വികാരങ്ങളും ഉണ്ടായ സന്ദർഭങ്ങളിൽ നിങ്ങൾ ശാന്തരായിരിക്കണമെന്ന് പറയാനുള്ള മനഃശക്തി പാണക്കാട് തങ്ങൾക്കുള്ളതുകൊണ്ടാണ് കേരളത്തിൽ പല സ്‌ഫോടനാവസ്ഥകളും ഒഴിവായതെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരളമെന്ന കൊച്ചുനാട്ടിൽ ആളുകൾ തമ്മിലുള്ള സ്‌നേഹബന്ധം ഒരിക്കലും തകരാതെ കൊണ്ടുപോവുന്നതിൽ പാണക്കാട് കുടുംബത്തിനുള്ള പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ഒരുമിച്ച് ജീവിക്കുന്ന ഈ നാട്ടിൽ സാമുദായിക സൗഹാർദം ഒരു അജണ്ടയായി നിലനിൽക്കണമെങ്കിൽ അതിൽ പ്രധാന പങ്കുവഹിക്കേണ്ടത് അവരുടെ മനസ്സറിയുന്ന പാണക്കാട് തങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച് 'ഹൈദരലി ശിഹാബ് തങ്ങൾ ദീപ്തസ്മരണ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രിയവൂം ജീവിതവും പരസ്പരം ബന്ധപ്പെട്ടതാണ്. രാഷ്ട്രീയപ്രവർത്തകർ എപ്പോഴും മനുഷ്യജീവിതവുമായി നിരന്തരം ബന്ധപ്പെട്ടു കിടക്കുന്നവരാണ്. അതുകൊണ്ട് തന്നെ മനുഷ്യജീവിതത്തിൽ എവിടെയെങ്കിലും ഒരപകടമുണ്ടെങ്കിൽ അത് മണത്തറിഞ്ഞ് അതിന് പ്രതിവിധി കാണാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ നേതാക്കൾക്കുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ നേതൃസ്ഥാനത്തിരുന്ന ഏറ്റവും മഹത്തരനായ വ്യക്തിയായിരുന്നു ഹൈദരലി തങ്ങളെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

തിരൂരങ്ങാടി തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തുണ്ടായ അവിസ്മരണീയമായ ഒരുനുഭവവും അദ്ദേഹം പങ്കുവെച്ചു. പ്രചാരണത്തിനിടയിൽ ഭക്ഷണം കഴിക്കാൻ പോവുന്ന സൂഹൃത്തായ ഹാജിയുടെ വീട്ടിൽ നിന്ന് വോട്ട് ചോദിച്ചപ്പോൾ പാണക്കാട് തങ്ങൾ പറഞ്ഞ സ്ഥാനാർഥിക്കല്ലാതെ വോട്ട് ചെയ്യില്ലെന്നായിരുന്നു മറുപടി. ആദ്യം കുറച്ച് വിഷമം തോന്നിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സത്യസന്ധതയിൽ തനിക്ക് അഭിമാനം തോന്നിയെന്ന് പന്ന്യൻ പറഞ്ഞു.

TAGS :

Next Story