Quantcast

'രാഷ്ട്രീയക്കൊലയില്‍ സംഘടനകള്‍ കൊടുക്കുന്ന പേരുവെച്ച് കേസെടുക്കുന്നു': പൊലീസിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍

രാഷ്ട്രീയ കൊലപാതക കേസുകളിൽ കർക്കശമായ നടപടി സ്വീകരിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

MediaOne Logo

Web Desk

  • Updated:

    2021-12-22 16:35:32.0

Published:

22 Dec 2021 4:29 PM GMT

രാഷ്ട്രീയക്കൊലയില്‍ സംഘടനകള്‍ കൊടുക്കുന്ന പേരുവെച്ച് കേസെടുക്കുന്നു: പൊലീസിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍
X

രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ പൊലീസിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും നല്‍കുന്ന പേരു വച്ച് കേസെടുക്കുന്ന ഏർപ്പാട് പൊലീസ് അവസാനിപ്പിക്കണം. ഇത് കൂടി വരുന്നു. ഈ രീതി അംഗീകരിക്കാനാകില്ല. രാഷ്ട്രീയ കൊലപാതക കേസുകളിൽ കർക്കശമായ നടപടി സ്വീകരിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

വർഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍- "രാഷ്ട്രീയ പാർട്ടികളോ മതസംഘടനകളോ കൊടുക്കുന്ന പേരുവച്ചുകൊണ്ട് അവരെ പ്രതികളാക്കി കേസെടുക്കുന്ന ഏർപ്പാടുകൾ പലപ്പോഴും നടക്കുന്നുണ്ട്. അത് ആപത്താണ്. പല സ്ഥലങ്ങളിലും അത് കൂടിവരികയാണ്. ചില പൊലീസ് ഉദ്യോഗസ്ഥർ അതിനുവേണ്ടി മാത്രം നിൽക്കുന്നവരാണ്. ഒരു കൊലക്കേസില്‍ അതും പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസ് മുക്കിയ ഒരു പൊലീസ് ഓഫീസര്‍ സ്ഥലംമാറിപ്പോയിട്ട് വീണ്ടുമൊരു കേസ് മുക്കി"– പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് പന്ന്യൻ രവീന്ദ്രന്റെ വിമര്‍ശനം. ആലപ്പുഴയിലെ രാഷ്ട്രീയക്കൊലകളിൽ ഉന്നതതല ഗൂഢാലോചന പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇരു കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനമുയരുന്നതിനിടെയാണ് പന്ന്യന്‍റെ പ്രതികരണം.

TAGS :

Next Story