Quantcast

വന്ദേഭാരതിനെ കവിതയാക്കി പന്ന്യന്റെ മകൻ; സോഷ്യൽമീഡിയയിൽ പങ്കുവച്ച് കെ സുരേന്ദ്രന്‍

വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെ-റെയിൽ പദ്ധതിയെ വിമർശിച്ചുമാണ് അഭിഭാഷകൻ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത.

MediaOne Logo

Web Desk

  • Published:

    18 April 2023 3:33 AM GMT

Roopesh Pannian, VandheBharath
X

പന്ന്യന്‍ രവീന്ദ്രന്‍- വന്ദേഭാരത് 

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ കുറിച്ച് കവിതയുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. രൂപേഷ് ഫേസ്ബുക്കിൽ എഴുതിയ കവിത പങ്കുവച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്ത് എത്തി. വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെ-റെയിൽ പദ്ധതിയെ വിമർശിച്ചുമാണ് അഭിഭാഷകൻ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത.

വന്ദേ ഭാരത്, വരട്ടേ ഭാരത് എന്ന പേരിലാണ് കവിത. കെ റെയിൽ കേരളത്തെ വെട്ടിമുറിക്കുമ്പോൾ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറയണമെന്ന് രൂപേഷ് കവിതയിൽ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ 'അപ്പം' പരാമർശത്തെയും രൂപേഷ് പരിഹസിക്കുന്നുണ്ട്.

വന്ദേ ഭാരതിന്റെ കുതിപ്പ് തടയാന്‍ ശ്രമിക്കുമ്പോള്‍ കുരുങ്ങി നില്‍ക്കുന്നത് മോദിയല്ല, പകരം വലിക്കുന്നവരാണെന്നും കവിതയില്‍ പറയുന്നു. വൈകി എത്തിയ വന്ദേ് ഭാരതിനെ കൈനീട്ടി സ്വീകരിക്കണമെന്നും ഫേസ്ബുക്കിലൂടെ പങ്കുവച്ച കവിതയില്‍ രൂപേഷ് പന്ന്യന്‍ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം വന്ദേഭാരത്' കവിതയില്‍ വിശദീകരണവുമായി രൂപേഷ് രംഗത്ത് എത്തി. ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും തെറ്റെന്ന് പറയുന്നതൊരിക്കലും കേള്‍ക്കാതിരുന്നിട്ടില്ല. കവിതയെ വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളിലെ നല്ല വശങ്ങള്‍ സ്‌നേഹത്തോടെ, പൂര്‍ണ്ണമനസോടെ ഉള്‍ക്കൊള്ളുന്നുവെന്ന് രൂപേഷ് പറഞ്ഞു.താന്‍ കോണ്‍ഗ്രസുകാരനും ബിജെപിക്കാരനുമല്ല. വീട്ടിലുള്ളവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്യൂണിസ്റ്റായതെന്ന് രൂപേഷ് പറഞ്ഞു.

രൂപേഷിന്റെ കവിത ഇങ്ങനെ:

'വന്ദേ ഭാരത് ' നോട്

'വരണ്ടേ ഭാരത് ' എന്നു പറയാതെ

'വരട്ടെ ഭാരത് ' എന്നു പറയാത്തവർ മലയാളികളല്ല....

വന്ദേ ഭാരതിന്

മോദി

കൊടിയുയർത്തിയാലും...

ഇടതുപക്ഷം വെടിയുതിർത്താലും...

വലതുപക്ഷം വാതോരാതെ

സംസാരിച്ചാലും...

പാളത്തിലൂടെ ഓടുന്ന

മോടിയുള്ള വണ്ടിയിൽ

പോയി

അപ്പം വിൽക്കാനും

തെക്ക് വടക്കോടാനുമായി

ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല ...

കെ. റെയിൽ

കേരളത്തെ

കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ...

വെട്ടാതെ തട്ടാതെ

തൊട്ടു നോവിക്കാതെ

വെയിലത്തും മഴയത്തും

ചീറിയോടാനായി

ട്രാക്കിലാകുന്ന

വന്ദേ ഭാരതി നെ നോക്കി

വരേണ്ട ഭാരത്

എന്നു പാടാതെ

വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിൻ്റെ ഈണം

യേശുദാസിൻ്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ....

ശ്രുതി തെറ്റുന്ന പാട്ട്

പാളം തെറ്റിയ

തീവണ്ടി പോലെയാണ് ....

പാളം തെറ്റാതെ ഓടാനായി

വന്ദേ ഭാരത്

കുതിച്ചു നിൽക്കുമ്പോൾ

കിതച്ചു കൊണ്ടോടി

ആ കുതിപ്പിൻ്റെ

ചങ്ങല വലിക്കരുത് ...

അങ്ങിനെ വലിക്കുന്ന

ചങ്ങലയിൽ കുരുങ്ങി നിൽക്കുക

മോദിയല്ല.....

വലിക്കുന്നവർ തന്നെയാകും ...

വൈകി വന്ന

വന്ദേ ഭാരതിനെ

വരാനെന്തെ വൈകി

എന്ന പരിഭവത്തോടെ...

വാരിയെടുത്ത്

വീട്ടുകാരനാക്കുമ്പോഴെ...

അത്യാവശ്യത്തിന്

ചീറി പായാനായി

വീട്ടിലൊരു

'ഉസൈൻ ബോൾട്ട് '

കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..

....വന്ദേ ഭാരത്...

TAGS :

Next Story