Quantcast

ക്ഷേത്രം നിർമ്മിച്ച് വോട്ടു തേടുകയാണ് ബി.ജെ.പി: സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ

കഴിഞ്ഞ അമ്പതു വർഷത്തെ ചരിത്രത്തിൽ ലോകത്തിൽ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു മലപ്പുറം പൊന്നാനി ഐ.സി.എസ്.ആറിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    16 Feb 2024 1:41 AM GMT

parakala prabhakar
X

പരകാല പ്രഭാകര്‍

തിരൂര്‍: വികസന കാര്യങ്ങളൊന്നും പറയാതെ ക്ഷേത്രം നിർമ്മിച്ച് വോട്ടു തേടുകയാണ് ബി.ജെ.പിയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ പരകാല പ്രഭാകർ. കഴിഞ്ഞ അമ്പതു വർഷത്തെ ചരിത്രത്തിൽ ലോകത്തിൽ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു മലപ്പുറം പൊന്നാനി ഐ.സി.എസ്.ആറിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിനെയും ബി.ജെ.പിയുടെ വോട്ട് അഭ്യർത്ഥന രീതിയെയും രൂക്ഷമായി വിമർശിച്ചും പരിഹസിച്ചുമാണ് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ.പരകാല പ്രഭാകർ രംഗത്ത് വന്നത്. പൊന്നാനി ഐസി എസ് ആറില്‍ നടന്ന ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യയിൽ ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ മൂല്യങ്ങൾ അപകടത്തിലാണെന്നും നീതി ആയോഗ് ദേശീയ പാഴ് വസ്തുവെന്നും ദാരിദ്ര്യം , തൊഴിലില്ലായ്മ,വിലക്കയറ്റം എന്നീ പ്രശ്നങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ക്ഷേത്രം നിർമ്മിച്ച് വോട്ടു തേടുന്ന പ്രക്രിയയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അജിത് കൊളാടി, സി.പി. മുഹമ്മദ് കുഞ്ഞി, ഐ.സി.എസ്.ആർ കോർഡിനേറ്റർ ഇമ്പിച്ചിക്കോയ തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story