Quantcast

46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്: യു.പി സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴഞ്ചേരി തെക്കേമല സ്വദേശി ബിനു കാർത്തികേയനാണു വന്‍ തട്ടിപ്പിനിരയായത്

MediaOne Logo

Web Desk

  • Published:

    13 Aug 2024 2:10 AM GMT

The accused, a native of UP, was taken into custody by the police in the case of Pathanamthitta crypto currency scam
X

പത്തനംതിട്ട: സൈബർ തട്ടിപ്പുകേസിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി മാനവേന്ദ്ര സിങ് കുഷാഹിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മാനവേന്ദ്ര സിങ്ങിനെ ഇന്നലെയാണ് ഭോപ്പാലിൽനിന്ന് പിടികൂടി നാട്ടിലെത്തിച്ചത്. പത്തനംതിട്ട ആറന്മുള പൊലീസാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോഴഞ്ചേരി തെക്കേമല സ്വദേശിയായ ബിനു കാർത്തികേയന്റെ 46 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്. മൂന്നംഗ സംഘത്തിലെ ഒന്നാം പ്രതിയായ മാനവേന്ദ്ര സിങ്ങിനെ ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ എട്ടു മുതൽ ഡിസംബർ 16 വരെ ഏകദേശം ഏഴു മാസത്തിനിടയിലാണു തട്ടിപ്പ് നടന്നത്. കറൻസി ട്രേഡ് നടത്തി ലാഭമുണ്ടാക്കാമെന്ന പരസ്യം കണ്ട യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്തതും ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി. തുടർന്നാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീ ഊർജിതമാക്കി.

Summary: The accused, a native of UP, was taken into custody by the police in the case of Pathanamthitta crypto currency scam

TAGS :

Next Story