മർദ്ദനവും ജാതി അധിക്ഷേപവും; അഡ്വ.എൻ.രാജീവിനും സിപിഎം പ്രവർത്തകർക്കും നേരെ പരാതി ഉന്നയിച്ച് പത്തനംതിട്ട സ്വദേശി
രാജീവും 10 ഓളം സിപിഎം പ്രവർത്തകരും പ്രസാദിനെ ഭീഷണി പെടുത്തിയെന്നും അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് നൽകി
പത്തനംതിട്ട: പത്തനംതിട്ട സിഡബ്ള്യൂസി ചെയർപേഴ്സൺ അഡ്വ.എൻ.രാജീവിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദിച്ചെന്നും ജാതി പേര് വിളിച്ചെന്നും പരാതി. വള്ളംകുളം സ്വദേശി പ്രസാദാണ് നൽകിയത്. വള്ളംകുളം ക്ഷീര കർഷക സംഘത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മർദ്ദനം ഉണ്ടായത്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രസാദ് പറഞ്ഞു.
ബ്ലോക്ക് മെമ്പർ രാജീവും മിൽമ പ്രസിഡന്റും കുറെ സിപിഎം ഗുണ്ടകളും പ്രസാദിനെ അക്രമിച്ചെന്നാണ് പറയുന്നത്. തന്നെ പിടിച്ച് തള്ളിയെന്നും തൊഴിച്ചെന്നും പരാതിക്കാരൻ പറഞ്ഞു. കൂടാതെ ജാതി പേര് വിളി അധിക്ഷേപ്പിച്ചെന്നും വീട്ടുജോലി ചെയ്യാൻ വന്നുകൂടെ എന്ന പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നും പരാതിക്കാരൻwebdes. രാജീവും 10 ഓളം സിപിഎം പ്രവർത്തകരും പ്രസാദിനെ ഭീഷണി പെടുത്തിയെന്നും അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് നൽകിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അതേസമയം പൊലീസ് നടപടിയെടുക്കാൻ വൈകുന്നുവെന്നും പ്രതികൾക്കൊപ്പം നിൽക്കുന്നുവെന്നും പ്രതീപ് ആരോപികുന്നു.
Adjust Story Font
16

