പത്തനംതിട്ട പോക്സോ കേസ്; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത
കേസിൽ 28 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്
പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കേസിൽ 28 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെല്ലും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പെൺ കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിഐജി അജിത ബീഗം ഇന്നോ നാളെയോ ജില്ലയിൽ എത്തിയേക്കും.
പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൂട്ടബലാത്സംഗത്തിനിരയായെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ നാല് പ്രതികളാണുള്ളത്. നേരത്തെ 62 പേർ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് കാർ നിർത്തിയിട്ടും പീഡിപ്പിച്ചു. ബസ്റ്റാൻറിന് സമീപത്തെ പൂട്ടിയിട്ട കടയിൽ വെച്ചു രണ്ടുപേർ പീഡിപ്പിച്ചു. പെൺകുട്ടി പ്രതികളിൽ പലരെയും പരിചയപ്പെടുന്നത് പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16