പത്തനംതിട്ട പോക്സോ കേസ്; എഫ്ഐആറുകളുടെ എണ്ണം 29 ആയി
വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി
പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. എഫ് ഐ ആറുകളുടെ എണ്ണം 29 ആയി. കേസിൽ ഇതുവരെ 28 അറസ്റ്റാണ് രേഖപ്പെടുത്തിയത്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി.
പ്രത്യേക അന്വേഷണ സംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെല്ലും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പെൺ കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിഐജി അജിത ബീഗം ഇന്നോ നാളെയോ ജില്ലയിൽ എത്തിയേക്കും.
Next Story
Adjust Story Font
16