Quantcast

തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കി

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2022-05-25 12:55:50.0

Published:

25 May 2022 9:11 AM GMT

തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കി
X

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍.പി.സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടു. പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ വിഴിഞ്ഞം സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലാരിവട്ടത്തേക്ക് പുറപ്പെട്ടു.

ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്‍റെ വിവാദ പ്രസംഗം. ഇതിനെത്തുടര്‍ന്ന് മെയ് ഒന്നിന് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് ജോർജിന് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കേസിനോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റം ആവർത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികൾ. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും പരമാർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് പി സി ജോർജ് പ്രതികരിച്ചത്. ജോർജ് നടത്തിയ പരാമർശങ്ങൾ ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് പി.സി ജോർജിന് ഇന്ന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം പി സി ജോർജ് ഹാജരാകാനിരിക്കെയാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കി കോടതിയുടെ ഉത്തരവ് വരുന്നത്. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് നേരത്തേ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.


TAGS :

Next Story