Quantcast

'സാധാരണ വിടുവായിത്തമായി തള്ളിക്കളയാനാകില്ല'; പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സി.പി.എം

''കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയവാദികളും ബോധപൂർവമായ പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരള സമൂഹത്തോട് മാപ്പുപറയണം.''

MediaOne Logo

Web Desk

  • Updated:

    2022-04-30 12:25:51.0

Published:

30 April 2022 12:22 PM GMT

സാധാരണ വിടുവായിത്തമായി തള്ളിക്കളയാനാകില്ല; പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സി.പി.എം
X

തിരുവനന്തപുരം: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിൽ വിമർശനവുമായി സി.പി.എം. സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളാനാകില്ലെന്നും പ്രസ്താവന പിൻവലിച്ച് പി.സി ജോർജ് കേരള സമൂഹത്തോട് മാപ്പുപറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മനുഷ്യ സൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ അതു തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസംഗമമെന്ന പരിപാടിയിലാണ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചാരണവുമായി രംഗത്തുവന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയവാദികളും ബോധപൂർവമായ പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ജോർജ്ജിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരള സമൂഹത്തോട് മാപ്പുപറയണം. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

Summary: CPM criticizes PC George's hate speech

TAGS :

Next Story