Quantcast

'മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെ കാണുന്നു': തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി

മദ്യകടകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണ്. പൊലീസ് ബാരിക്കേഡ് വെച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

MediaOne Logo

ijas

  • Updated:

    2021-08-10 06:29:00.0

Published:

10 Aug 2021 6:19 AM GMT

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെ കാണുന്നു: തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി
X

മദ്യവിൽപ്പനശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി. സർക്കാരിന്‍റെ പുതുക്കിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മദ്യകടകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണ്. പൊലീസ് ബാരിക്കേഡ് വെച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും ഹൈകോടതി നിരീക്ഷിച്ചു. കടകളിൽ പോകുന്നവർ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്സിന്‍ എടുത്ത രേഖയോ സ്വീകരിച്ചരിക്കണമെന്ന വ്യവസ്ഥ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

TAGS :

Next Story