സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി; ചർച്ച ഒരുമണി മുതൽ
സ്വർണ കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ അടിയന്തര നോട്ടീസ് നൽകിയത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 1 മണിമുതൽ ചർച്ച ആരംഭിക്കും. ചർച്ച രണ്ടുമണിക്കൂർ നീണ്ടുനിൽക്കും. അടിയന്തര പ്രമേയം ചർച്ച ചെയ്യാമന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ജനങ്ങൾക്ക് അറിയാൻ താൽപര്യമുള്ള വിഷയമായതിനാൽ ചർച്ച ചെയ്യാമെന്ന് പിണറായി വിജയനും അറിയിച്ചു. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തെ രണ്ടാമത്തെ അടിയന്തര പ്രമേയ ചർച്ചയാണിത്. ആദ്യം ചർച്ച ചെയ്തത് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിലാണ് ആദ്യം ചർച്ച ചെയ്തത്.
സ്വർണ കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ഷാഫി പറമ്പിൽ എം.എൽ.എ നിയമസഭയിൽ അടിയന്തര നോട്ടീസ് നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴി തിരുത്തിക്കാൻ നീക്കം നടന്നു. വിജിലൻസ് ഡയറക്ടറേയും ഇടനിലക്കാരനേയും ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്.
Adjust Story Font
16