Quantcast

റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി

റിഫയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-05-04 12:17:36.0

Published:

4 May 2022 12:09 PM GMT

റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി
X

കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി. റിഫയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ദുബൈയിലെ ഫ്ലാറ്റില്‍ മരിച്ച റിഫയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെയായിരുന്നു സംസ്കരിച്ചത്.

റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് പോസ്റ്റ്‌മോർട്ടത്തിന് അന്വേഷണസംഘം അനുമതി ചോദിച്ചത്. മാർച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്. യൂട്യൂബിലെ ലൈക്കിന്‍റെയും, സബ്‌സ്‌ക്രിപ്ഷന്റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാർത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. ഇരുവര്‍ക്കും രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

TAGS :

Next Story