വൻ വിവരച്ചോർച്ച: പി.എസ്.സി- ബി.എസ്.എൻ.എൽ വെബ്‌സൈറ്റുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നു
കേരള പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പി.എസ്.സിയിൽ നിന്ന് മാത്രം 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരങ്ങളാണ് ചോർന്നത്
തിരുവനന്തപുരം:പി.എസ്.സിയുടെയും ഏഴ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നു.
കേരള പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പി.എസ്.സിയിൽ നിന്ന് മാത്രം 65 ലക്ഷം ഉദ്യോഗാർഥികളുടെ വിവരങ്ങളാണ് ചോർന്നത്. ചോർത്തിയ വിവരങ്ങൾ ഹാക്കർമാർ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചെന്നും കണ്ടെത്തി.
ആഭ്യന്തര സുരക്ഷയെപ്പോലും ബാധിച്ചേക്കാവുന്ന രേഖകളും വിവരങ്ങളും പുറത്തുപോയതോടെ പ്രൊഫൈലുകൾ സംരക്ഷിക്കണമെന്ന് പൊലീസ് പി.എസ്.സിയോട് ആവശ്യപ്പെട്ടു. യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഉദ്യോഗാർഥികളുടെ ചിത്രങ്ങളും ആധാർ രേഖകളും വിരലടയാളവും വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള വിവരങ്ങളും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്.
ഹാക്കർമാർ പ്രൊഫൈലിൽ കയറി ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, മതം തിരുത്തിയാൽതന്നെ അത് പി.എസ്.സി പരീക്ഷ ഫലത്തെയും ഉദ്യോഗാർഥിയുടെ ജോലി സാധ്യതയെയും ബാധിക്കും.
More To Watch
Adjust Story Font
16