ബഫർ സോണുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീംകോടതിയില്‍
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർ സോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്
സുപ്രീംകോടതി
ഇടുക്കി: ബഫർ സോണുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർ സോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആശ്വാസ സൂചന നൽകിയിരുന്നു.
ബഫർ സോണുകൾക്കു കർശന നിബന്ധനകൾ പാലിക്കാൻ ഉത്തരവിട്ട കഴിഞ്ഞ ജൂണിലെ വിധിയിൽ ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. നിലവിലുള്ള കരട് വിജ്ഞാപനത്തിനു വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്. ജൂണിലെ വിധി പരിഷ്കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ് .അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിനു വിധിയിൽ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും.
ബഫർ സോൺ വിധി കേരളത്തിൽ വലിയ ആശങ്കകൾക്ക് വഴി വച്ചതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനാനായ ജയ്ദീപ് ഗുപ്ത കോടതിയിൽ ബോധിപ്പിച്ചിരുന്നു ബഫർ സോൺ നിബന്ധനകളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയതോടെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് കേരളം സുപ്രീംകോടതിയിൽ എത്തുന്നത്.
Adjust Story Font
16