'തക്കാളിക്ക് വില കൂടുന്ന സമയത്ത് പുളി വാങ്ങണം'; ഇന്ധനവിലയെ ന്യായീകരിച്ച് യാത്രക്കാരൻ
'ഒരു വീട്ടിൽ നാലോ അഞ്ചോ വണ്ടികൾ ഉണ്ടാവുന്നതാണ് പ്രശ്‌നം.അപ്പോള്‍ എല്ലാ വണ്ടിയിലും പെട്രോള്‍ അടിക്കേണ്ടി വരുന്നു.അങ്ങനെ ചെലവ് കൂടുന്നു'
രാജ്യത്ത് ദിനേന വര്‍ധിച്ച് കൊണ്ടിരിക്കുന്ന പെട്രോള്‍ വിലയെ ന്യായീകരിച്ച് യാത്രക്കാരന്‍. തക്കാളിക്ക് വില കൂടുന്ന സമയത്ത് പുളി വാങ്ങണം. ആവശ്യത്തിന് മാത്രം സഞ്ചരിച്ച് ചെലവ് ചുരുക്കണം തുടങ്ങി പെട്രോള്‍ വില കൂടുമ്പോള്‍ പ്രശ്ന പരിഹാരത്തിന് പുതിയ വഴികള്‍ നിര്‍ദേശിക്കുകയാണ് ഇയാള്‍.
"ഒരു വീട്ടിൽ നാലോ അഞ്ചോ വണ്ടികൾ ഉണ്ടാവുമ്പോഴാണ് പ്രശ്‌നം. അപ്പോള്‍ എല്ലാ വണ്ടിയിലും പെട്രോള്‍ അടിക്കേണ്ടി വരുന്നു. അങ്ങനെ ചെലവ് കൂടുന്നു. സാമ്പത്തിക ബാധ്യത കൂടുമ്പോൾ ജനങ്ങൾ അതിനനുസരിച്ച് നീങ്ങണം. 75 കിലോമീറ്റർ മൈലേജ് കിട്ടുന്ന വാഹനത്തിന് 75 രൂപക്ക് പെട്രോൾ അടിച്ച് ഓടിയാൽ അത്രയല്ലേ ചെലവാകൂ. തക്കാളിക്ക് വില കൂടുന്ന സമയത്ത് പുളി വാങ്ങണം. ആവശ്യത്തിന് മാത്രം സഞ്ചരിച്ച് ചെലവ് ചുരുക്കണം. എല്ലായിടത്തും പോകാൻ വണ്ടി വേണം എന്ന നിർബന്ധം മാറ്റണം. ഗവർമെന്‍റിന് സാമ്പത്തിക ബാധ്യത കൂടുമ്പോഴാണ് പെട്രോൾ വില കൂടുന്നത് ഇത് ജനങ്ങള്‍ മനസ്സിലാക്കണം" കോഴിക്കോട്ടെ യാത്രക്കാരന്‍ പറയുന്നു. പെട്രോള്‍ വില വര്‍ധനയില്‍ മീഡിയാ വണ്ണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിന് ഇന്ന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ഇരുപത് ദിവസം കൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയും വർധിച്ചു. തിരുവനന്തപുരത്താണ് കേരളത്തിൽ ഏറ്റവുമധികം വിലകൂടിയത്. 107 രൂപയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. ഡീസൽ വില 100 ന് അടുത്തെത്തി.
Adjust Story Font
16