പി.എഫ്.ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്: സർക്കാറിന് ഹൈക്കോടതിയുടെ വിമർശനം
റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി
കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതൊരു സാധാരണ കേസല്ലെന്ന് നിരീക്ഷിച്ചു.
പൊതുമുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും എല്ലാ നടപടികളും ജനുവരിക്ക് അകം പൂർത്തിയാക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. വ്യാഴ്ചക്കകം സർക്കാർ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും. അന്ന് അഡീ. ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കർ നമ്പ്യാരുടെ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
Next Story
Adjust Story Font
16