Quantcast

ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ ഇന്ന് പരിശോധനക്കയച്ചേക്കും

ഇന്നലെ രാത്രിയോടെയാണ് ഫോൺ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    2 Feb 2022 1:20 AM GMT

ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ ഇന്ന് പരിശോധനക്കയച്ചേക്കും
X

വധശ്രമ ഗൂഡാലോചന കേസിൽ ദിലീപക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധനക്കയച്ചേക്കും. ഹൈക്കോടതി നിർദേശ പ്രകാരം ഇന്നലെ രാത്രിയോടെയാണ് ഫോൺ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്.

ഫോൺ പരിശോധിച്ച ശേഷം അതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറും.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി നാളെ പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുയർന്നിട്ടുണ്ടെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യ ഹരജിയിൽ വാദം നീട്ടി കൊണ്ടുപോകാൻ കഴിയില്ലന്നാണ് കോടതിയുടെ നിലപാട്.

ഇതു കൂടാതെ ഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിന്റെ വാദം.

TAGS :

Next Story