സംഘപരിവാറിന്റെ ഇഷ്ടത്തിനനുസരിച്ച് പിണറായി പൊലീസ് കേസെടുത്തു: റിജില്‍ മാക്കുറ്റി
ഇന്നലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തത്
തിരുവനന്തപുരം: കോൺഗ്രസ് പ്രതിഷേധിക്കണമെന്നാണ് ഫേസ്ബുക്കിൽ പറഞ്ഞതെന്നും ഉയർത്തിയത് മഹാത്മ ഗാന്ധിയുടെ മുദ്രാവാക്യമാണെന്നും കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സംഘപരിവാറിന്റെ ഇഷ്ടത്തിനനുസരിച്ച് പിണറായി പൊലീസ് കേസെടുത്തെന്നും സംഘപരിവാറിന്റെ തിട്ടൂരത്തിന് വഴങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തരമന്ത്രി പിണറായി ആണോ കെ.സുരേന്ദ്രനാണോ എന്നും റിജിൽ മാക്കുറ്റി ചോദിച്ചു. മാപ്പു പറയില്ലെന്നും റിജിൽ വ്യക്തമാക്കി.
ഇന്നലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തത്. ഫേസ്ബുക്കിൽ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. തെരുവുകൾ കലുഷിതമാക്കണമെന്നായിരുന്നു പോസ്റ്റ്. ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്
റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതൊരു അന്തിമ പോരാട്ടമാണ്
പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക
ഇതിനപ്പുറം മറ്റെന്ത് വരാൻ
നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.
രാജ്യത്തെ തെരുവുകൾ
കലുഷിതമാക്കണം.
ക്വിറ്റ് മോദി
Adjust Story Font
16