Quantcast

പിണറായി വിജയൻ മോദിയാകുന്നു; സഭ പിരിഞ്ഞതിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി ഭീതിയാലാണെന്നും ചോദ്യങ്ങൾ സഭയിൽ വരാതെ ശ്രദ്ധിച്ചത് അതിന്റെ ഭാ​ഗമാണെന്നും സതീശൻ കുറ്റുപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    7 Oct 2024 6:07 AM GMT

Pinarayi Vijayan becomes Modi; Leader of Opposition against Chief Minister on the dissolution of the House, latest news malayalam, പിണറായി വിജയൻ മോദിയാകുന്നു; സഭ പിരിഞ്ഞതിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: മു‌ഖ്യമന്ത്രി പിണറായി വിജയൻ മോദിയാകുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഹളത്തെ തുടർന്ന സഭ ഇന്നത്തേക്ക് പിരിഞ്ഞതിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹളത്തെ തുടർന്ന സഭ ഇന്നത്തേക്ക് പിരിഞ്ഞതിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം പ്രതിരോധത്തിൽ ആകുമെന്ന് അറിയാമായിരുന്നതിനാൽ സഭ നടക്കരുതെന്ന് മുഖ്യമന്ത്രി ആ​ഗ്രഹിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. -ചോദ്യങ്ങൾ സഭയിൽ വരാതെ ശ്രദ്ധിച്ചത് അതിന്റെ ഭാ​ഗമാണെന്നും മുഖ്യമന്ത്രി ഭീതിയാലാണെന്നും സതീശൻ കുറ്റുപ്പെടുത്തി.

വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സഭയിൽ ഉണ്ടായതെന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസുകൾ ഗൂഢാലോചന നടത്തി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾ ആക്കി മാറ്റിയെന്നും സതീശൻ ആരോപിച്ചു.

നിയമസഭയിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ബഹളം ഉണ്ടായത്. സ്പീക്കർ തന്നോട് അനാദരവോടെ സംസാരിച്ചു. ഒരു സ്പീക്കറും ഇങ്ങനെ സംസാരിച്ചിട്ടില്ല. കുറ്റബോധം മൂലമാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. താൻ പറഞ്ഞത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്തില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ടു പേടിച്ചോടുന്നവരല്ല പ്രതിപക്ഷമെന്നും വിഷയം ഇനിയും സഭയിൽ അവതരിപ്പിക്കുമെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ അപഹാസ്യനായാണ് മുഖ്യമന്ത്രി നിൽക്കുന്നത്. വാർത്താ സമ്മേളനങ്ങൾ ഹാസ്യ പരിപാടിയായി മാറി. അത് പറഞ്ഞപ്പോൾ അദ്ദേഹം പ്രകോപിതനായി. അദ്ദേഹം ആരെയാണ് പേടിപ്പിക്കുന്നത്? സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാർ അജണ്ടയാണെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും സതീശൻ ആരോപിച്ചു. മലപ്പുറം പരാമർശം മനപ്പൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story