എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: നിയമസഭയിലെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി
ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകിയിട്ടില്ല

തിരുവനന്തപുരം: കണ്ണൂർ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവുമായി ബന്ധപ്പെട്ട നിയമസഭയിലെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയോ എന്ന ചോദ്യത്തിന്, അന്വേഷിച്ചു വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകിയിട്ടില്ല. സണ്ണി ജോസഫ്, സജീവ് ജോസഫ് അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
Next Story
Adjust Story Font
16