എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കല്‍: ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി സര്‍ക്കാര്‍
വാദങ്ങളും അഭ്യൂഹങ്ങളും മാത്രമായതുകൊണ്ടാണു നക്ഷത്രചിഹ്നം ഇടാത്ത പട്ടികയിലേക്ക് മാറ്റിയതെന്നാണ് സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി സര്‍ക്കാര്‍. അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ചോദ്യങ്ങൾക്ക് നിയമസഭയില്‍ ഉത്തരമില്ല. തൃശൂർ പൂരം കലക്കല്‍, പി. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടിയില്ല.
നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടാനാണു സര്‍ക്കാര്‍ നീക്കം. ഈ വിഷയങ്ങളിലെല്ലാം ഉയര്‍ത്തിയ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഇടാത്ത വിഭാഗത്തിലേക്ക് നിയമസഭാ സെക്രട്ടറിയേറ്റ് മാറ്റിയിരിക്കുകയാണ്. നക്ഷത്രചിഹ്നം ഇട്ട ചോദ്യത്തിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.
വാദങ്ങളും അഭ്യൂഹങ്ങളും മാത്രമായതുകൊണ്ടാണു നക്ഷത്രചിഹ്നം ഇടാത്ത പട്ടികയിലേക്ക് മാറ്റിയതെന്നാണ് സ്പീക്കറുടെ റൂളിങ്.
Summary: Kerala Govt dodges questions related to ADGP-RSS meeting, Thrissur Pooram row, P Sasi
Adjust Story Font
16