ബാസ്‌കറ്റ് ബോൾ താരത്തിന്റെ മരണം: ബിഹാർ മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചു
ആത്മഹത്യക്ക് കാരണം പരിശീലകന്റെ മാനസിക പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
റെയിൽവേയുടെ ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ മരണത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ആത്മഹത്യക്ക് കാരണം പരിശീലകന്റെ മാനസിക പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. കോഴിക്കോട് സ്വദേശിയായ കെ.സി ലിതാരയെ ബീഹാറിലെ പട്നയിലെ താമസസ്ഥലത്ത് കഴിഞ്ഞ മാസം 27നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Chief Minister Pinarayi Vijayan has written to Bihar Chief Minister Nitish Kumar seeking a proper probe into the death of Railway basketball player KC Lithara.
Next Story
Adjust Story Font
16