'പാര്‍ട്ടിയുടെ പേരിലെ മുസ്ലിമെന്ന ഭാഗം മാറ്റിവെക്കേണ്ടിവന്നവരുടെ കൊടിയാണ് പ്രചരണത്തില്‍ വീശിയത്'; സിപിഎമ്മിനെതിരെ കുഞ്ഞാലിക്കുട്ടി
സ്വന്തം ഘടകകക്ഷിയുടെ പേരും കൊടിയും മാറ്റിച്ചു മുന്നണിയില്‍ എടുത്തവരാണ് ഇപ്പോള്‍ യു.ഡി.എഫിന് മുന്നണി മാര്യാദ പഠിപ്പിക്കാന്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജക്കും സിപിഎമ്മിനും മറുപടിയുമായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇടതുമുന്നണിയില്‍ പോയപ്പോള്‍ പാര്‍ട്ടിയുടെ പേരിലെ മുസ്ലിം എന്ന ഭാഗം മാറ്റിവെക്കേണ്ടിവന്ന പാര്‍ട്ടിയുടെ കൊടിയാണ് ആനി രാജയുടെ പ്രചരണത്തില്‍ വീശിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വന്തം ഘടകകക്ഷിയുടെ പേരും കൊടിയും മാറ്റിച്ചു മുന്നണിയില്‍ എടുത്തവരാണ് ഇപ്പോള്‍ യു.ഡി.എഫിന് മുന്നണി മാര്യാദ പഠിപ്പിക്കാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി സംസാരിച്ചത്.
Next Story
Adjust Story Font
16