പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 ന് ആരംഭിക്കും
ആഗസ്റ്റ് 22 ന് അലോട്ട്മെന്‍റുകള്‍ പൂർത്തിയാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. വെള്ളിയാഴ്ച്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഈ മാസം 22 ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കും.
ഖാദർ കമ്മിഷന്‍റെ ആദ്യ ഘട്ട ശിപാർശകൾ ഈ വർഷം നടപ്പാക്കുമെന്നും ദിവസ വേതന അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആഗസ്റ്റ് 15 നാണ് രണ്ടാം ഘട്ട അലോട്മെന്‍റ്. നേരെത്തെ ഓഗസ്റ്റ് 22 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
വിദ്യാർഥികൾക്ക് ജൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ജൻഡർ യൂണിഫോമിൽ സർക്കാരിന് നിർബന്ധിത ബുദ്ധിയില്ല. ഈ സർക്കാരിന്‍റെ കാലത്ത് 21 സ്കൂളുകൾ മിക്സഡ് സ്കൂൾ ആയി. മതിയായ സൗകര്യം നോക്കിയാണ് മിക്സഡ് സ്കൂൾ അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16