മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫിന്‍റെ കരിങ്കൊടി പ്രതിഷേധം
എം.എസ്.എഫ് നേതാക്കളെ പൊലീസ് വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്
കൊയിലാണ്ടി: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫിന്‍റെ കരിങ്കൊടി പ്രതിഷേധം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിലാണ് പ്രതിഷേധം. സംഭവത്തില്‍ എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.ടി അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതെ സമയം അറസ്റ്റിലായ എം.എസ്.എഫ് നേതാക്കളെ പൊലീസ് വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ആണ് പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നത്.
തട്ടിപ്പ് നടത്തിയ എസ്.എഫ്.ഐ നേതാക്കളായ വിദ്യക്കും നിഖിലിനുമില്ലാത്ത കൈ വള ഞങ്ങൾക്കെന്തിനാടോയെന്ന് പി.കെ നവാസ് ചോദിച്ചു. തട്ടിപ്പുകാർക്കും വ്യാജമാർക്കും പരവതാനി, പ്ലസ്ടു സീറ്റ് ചോദിച്ച വിദ്യാർത്ഥി നേതാക്കൾക്ക് കൈ വിലങ്ങ്. തെമ്മാടിത്തരത്തിന് മറുപടി പറയിപ്പിക്കും, ഓർത്ത് വച്ചോയെന്ന് പി.കെ നവാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Adjust Story Font
16