മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പരിഹാരമാകുന്നത് വരെ സമരമെന്ന് എസ്.കെ.എസ്.എസ്.എഫ്
''മാർജിനല്‍ സീറ്റ് വർധനയിലൂടെ കുട്ടികളെ ക്ലാസുകളില്‍ കുത്തിനിറക്കുകയാണ്. ഇത് മലബാറിലെ വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കും''
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതുവരെ പ്രക്ഷോഭ രംഗത്തെന്ന് സമസ്തയുടെ വിദ്യാർഥി സംഘടന എസ്.കെ.എസ്.എസ്.എഫ്.
മാർജിനല്‍ സീറ്റ് വർധനയിലൂടെ കുട്ടികളെ ക്ലാസുകളില്‍ കുത്തിനിറക്കുകയാണ്. ഇത് മലബാറിലെ വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കും. ഈ മാസം 10ന് മലപ്പുറത്ത് നടത്തുന്ന നൈറ്റ് മാർച്ച് പ്രക്ഷോഭത്തിന്റെ തുടക്കമായിരിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് പറഞ്ഞു.
ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയാണ്. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർഥികള്‍ക്ക് സീറ്റില്ല. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.
മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെ എണ്ണം 79730 ആണ്. അലോട്ട്മെന്റിന് പരിഗണിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്.
Watch Video Report
Adjust Story Font
16