പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി
പ്രവർത്തകരെ ക്യാമ്പ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മന്ത്രി വി അബ്ദുറഹ്മാന്റെ താനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ മാർച്ച് നടത്തുന്നു. പ്രവർത്തകരെ ക്യാമ്പ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയായിരുന്നു പ്രതിഷേധവുമായി എത്തിയത്. പൊലീസ് ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു.
Next Story
Adjust Story Font
16