പ്ലസ് വൺ സീറ്റ് പ്രതിഷേധം: പി കെ നവാസടക്കം 12 എംഎസ്എഫ് പ്രവർത്തകർക്ക് ജാമ്യം
എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസടക്കം 12 പേർക്ക് ആണ് ജാമ്യം ലഭിച്ചത്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധിച്ചതിന് റിമാൻഡിൽ ആയ എംഎസ്എഫ് പ്രവർത്തകർക്ക് ജാമ്യം. സംസ്ഥാന പ്രസിഡൻറ് പി കെ നവാസ് അടക്കം 12 പേർക്ക് ആണ് ജാമ്യം ലഭിച്ചത്. ജയിലിൽ നിന്ന് ഇറങ്ങിയ നേതാക്കളെ പ്രവർത്തകർ
മാലയിട്ട് സ്വീകരിച്ചു. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെ പ്രവർത്തകർ പ്രകടനം നടത്തി. നജീബ് കാന്തപുരം എംഎൽഎയും പരിപാടിയിൽ പങ്കെടുത്തു.
Next Story
Adjust Story Font
16