Quantcast

കേരളത്തിലെ ആദ്യ വന്ദേഭാരത് 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

വാട്ടര്‍ മെട്രോ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും

MediaOne Logo

Web Desk

  • Published:

    19 April 2023 8:14 AM GMT

kerala vande bharat
X

വന്ദേഭാരത് ട്രയിന്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ഈ മാസം 25ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ജില്ലയിലെ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളുമായി ട്രെയിനിനുള്ളിൽ പ്രധാനമന്ത്രി സംവാദം നടത്തും. വാട്ടര്‍ മെട്രോ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

25ന് രാവിലെയാണ് വന്ദേഭാരതിന്‍റെ ഫ്ളാഗ് ഓഫ്. തുടര്‍ന്ന് ജില്ലയിലെ സ്കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി ട്രെയിനുള്ളില്‍ വെച്ച് പ്രധാനമന്ത്രി സംസാരിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മറ്റ് ചില റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. തമ്പാനൂര്‍, വര്‍ക്കല റെയില്‍വെ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍, നേമം-കൊച്ചുവേളി-തിരുവന്തപുരംസമഗ്ര വികസന പദ്ധതി, കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കുക. ഒപ്പം,പാലക്കാട് പൊള്ളാച്ചി പാത വൈദ്യുതീകരണം രാജ്യത്തിന് സമര്‍പ്പിക്കും.

ഇതില്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ വന്ന് പോകാനുള്ള ക്രമീകരണം ഒരുക്കുന്നതാണ് നേമം-കൊച്ചുവേളി-തിരുവനന്തപുരം സമഗ്ര വികസന പദ്ധതി. ഇതിന് 156 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് പള്ളിപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ വാട്ടര്‍മെട്രോ,ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. രാഷ്ട്രീയം വികസനത്തിന് അതീതമാകണമെന്ന അഭിപ്രായ പ്രകടനത്തോടെ വന്ദേഭാരത് കേരളത്തിന് അവുദിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍ എം.പി രംഗത്ത് വന്നു.



TAGS :

Next Story