മുസ്‌ലിം സമുദായത്തെ തകർക്കാൻ എകെജി സെന്ററിൽ സെൽ; നിലപാടിൽ മാറ്റമില്ലെന്ന് പിഎംഎ സലാം
ഉത്തരവാദിത്തപ്പെട്ട ഇടത് നേതാക്കളാരും ഇതിന് മറുപടി പറഞ്ഞിട്ടില്ല. വിഷയത്തിൽ ഏത് ഇടത് നേതാവുമായും പരസ്യ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുസ്‌ലിം സമുദായത്തെ തകർക്കാൻ എകെജി സെന്ററിൽ സെൽ പ്രവർത്തിക്കുന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം. വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇതിന് പിറകിലെ സർക്കാരിന്റെ ഒളിയജണ്ടകളുമാണ് പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട ഇടത് നേതാക്കളാരും ഇതിന് മറുപടി പറഞ്ഞിട്ടില്ല. വിഷയത്തിൽ ഏത് ഇടത് നേതാവുമായും പരസ്യ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇതിന് പിറകിലെ സര്‍ക്കാരിന്‍റെ ഒളിയജണ്ടകളെ കുറിച്ചും ഇന്നലെ മാധ്യമങ്ങളിലൂടെ സംസാരിച്ചതാണ്.
ഈ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഉള്‍പ്പടെ പഠനവിധേയമാക്കിയും മുസ്ലീം സ്കോളര്‍ഷിപ്പ് ഉള്‍പടെയുളള കാര്യങ്ങളിലെ സമീപകാല അനുഭവങ്ങളുടെ വെളിച്ചത്തിലും പറഞ്ഞ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടേയോ വഖഫ് കൈകാര്യംചെയ്യുന്ന വകുപ്പ് മന്ത്രിയുടെയോ പ്രധാന ഭരണകക്ഷികളായ സി.പി.എം, സി.പി.ഐ പാര്‍ട്ടീ നേതൃത്വത്തിന്‍റെയോ ഭാഗത്ത് നിന്ന് ഈ സമയം വരെ പ്രതികരണങ്ങളുണ്ടായതായി അറിവില്ല. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുമുളള പ്രസ്താവനകള്‍ ശ്രദ്ധയില്‍പെട്ടാല്‍ തീര്‍ച്ചയായും
അഭിപ്രായങ്ങള്‍ പറയും.
ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലൂടെ പങ്ക് വെച്ച മുഴുവന്‍ ആരോപണങ്ങളിലും ഉറച്ച് നില്‍ക്കുന്നു.
ഈ വിഷയത്തില്‍ എ.കെ.ജി സെന്‍ററില്‍ ഔദ്യോഗിക രജിസ്ട്രേഷനെങ്കിലും ഉളളവരോട്
പരസ്യസംവാദത്തിന് തയ്യാറാണ്.
Adjust Story Font
16