Quantcast

ഹിജാബ് നിരോധനം ശരിവെച്ച വിധി ദൗർഭാഗ്യകരം: മുസ്‌ലിം ലീഗ്

ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകൾ തേടുമെന്നു പി.എം.എ സലാം

MediaOne Logo

Web Desk

  • Published:

    15 March 2022 8:03 AM GMT

ഹിജാബ് നിരോധനം ശരിവെച്ച വിധി ദൗർഭാഗ്യകരം: മുസ്‌ലിം ലീഗ്
X

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നതാണെന്നും മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറി പി.എം.എ സലാം. എങ്കിലും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് ഇപ്പോളും വിശ്വാസമുണ്ടെന്നും ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് മുസ്ലിം പെൺകുട്ടിയുടെ അവകാശമാണെന്ന് മുൻ ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഏതെങ്കിലും മതത്തിന്റെ ആചാരവും അനുഷ്ഠാനവും എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അതാത് മതാചാര്യന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും സിക്കുകാരുടെ തലപ്പാവും ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശമാണെന്നും അതേ അവകാശം ഹിജാബിനുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ലെന്നും പറഞ്ഞു.

ഒരു ജനസമൂഹത്തെ ഒന്നാകെ പൊതുധാരയിൽനിന്ന് അകറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങൾ. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്തണമെന്ന ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവരണം- കെപിഎ മജീദ് പറഞ്ഞു.

PMA Salam, General Secretary, Muslim League, says Karnataka High Court verdict upholding hijab ban is unfortunate and encroaches on freedom of dress

TAGS :

Next Story