Quantcast

പി.എം.എ സലാമിനെ മുസ്‌ലിം ലീഗ്‌ നേതൃത്വം നിയന്ത്രിക്കണം: എസ്.കെ.എസ്.എസ്.എഫ്

പാര്‍ട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-16 18:48:57.0

Published:

16 July 2024 6:47 PM GMT

skssf
X

കോഴിക്കോട്: സുന്നീ വിശ്വാസ, ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സുന്നി ആദര്‍ശത്തെ അംഗീകരിക്കുന്നവരാണ് മുസ്‌ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. നേരത്തെ ഇദ്ദേഹം സമസ്തയുടെ ആദരണീയരായ അധ്യക്ഷനെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.

നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സത്താര്‍ പന്തലൂര്‍, അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി, ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ , അലി മാസ്റ്റര്‍ വാണിമേല്‍ ,മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്, സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, മുജീബ് റഹ്‌മാന്‍ അന്‍സ്വരി നീലഗിരി,

അനീസ് ഫൈസി മാവണ്ടിയൂര്‍, റിയാസ് റഹ്‌മാനി കര്‍ണാടക, ഇസ്മയില്‍ യമാനി കര്‍ണാടക, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂര്‍ പാപ്പിനിശ്ശേരി, മുഹിയദ്ധീന്‍ കുട്ടി യമാനി, അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി, അന്‍വര്‍ സാദിഖ് ഫൈസി മണ്ണാര്‍ക്കാട്, ശമീര്‍ ഫൈസി കോട്ടോപ്പാടം, മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം, അന്‍വര്‍ഷാന്‍ വാഫി തിരുവനന്തപുരം, അബ്ദു റഹൂഫ് ഫൈസി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം സ്വാഗതവും, അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.

TAGS :

Next Story