Quantcast

സി.എ.എ വിരുദ്ധ സമരം; കേസ് പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചന: പി.എം.എ സലാം

കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    6 Oct 2021 5:46 PM GMT

സി.എ.എ വിരുദ്ധ സമരം; കേസ് പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചന: പി.എം.എ സലാം
X

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചത്. ഒരു ലജ്ജയുമില്ലാതെയാണ് സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു വാഗ്ദാനം.

എന്നാല്‍ അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെയും പൗരാവകാശ പ്രവര്‍ത്തകരെയും വഞ്ചിച്ചു. സി.എ.എക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഈ താല്‍പര്യമെല്ലാം കാപട്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുതിയ നിലപാട്.-പി.എം.എ സലാം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ യൂത്ത് ലീഗ് സമരം ഉദ്ഘാടനം ചെയ്തതിനാണ് കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ അദ്ദേഹം 11 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം കോടതിയില്‍ ഹാജരായി.

ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഈ കേസുകളില്‍ പ്രതികളാക്കപ്പെട്ടത്.- അദ്ദേഹം വിശദീകരിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിതെന്നും പി.എം.എ സലാം പറഞ്ഞു.

TAGS :

Next Story