പൊലീസ് വീണ്ടും കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു
കുട്ടിയെ പുലർച്ചെ 5.30ന് കണ്ടതായി ഓട്ടോ ഡ്രൈവർ അറിയിച്ചിരുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിക്കായി കന്യാകുമാരിയിൽ തിരച്ചിൽ ഊർജിതം. കേരള-തമിഴ്നാട് പൊലീസുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
കന്യാകുമാരി - ബാംഗ്ലൂർ എക്സ്പ്രസ് ഇന്നലെ കന്യാകുമാരിയിൽ എത്തിയത് വൈകുന്നേരം മൂന്നരയ്ക്ക് ശേഷമാണ്. ആ സമയം മുതൽ ഓട്ടോറിക്ഷ ഡ്രൈവർ കുട്ടിയെ കണ്ടുവെന്ന് പറയുന്ന സമയം വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ബുധനാഴ്ച പുലർച്ചെ 5.30ന് കുട്ടിയെ കണ്ടുവെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.
കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. കുട്ടിയെ കാണാതായിട്ട് 23 മണിക്കൂർ പിന്നിട്ടു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ (13) കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്.
Adjust Story Font
16