Quantcast

കൊച്ചിയിലെ ഇ.ഡി ഓഫീസിൽ പൊലീസ് പരിശോധന

വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷന്‍റെ പരാതിയിലാണ് പരിശോധന

MediaOne Logo

Web Desk

  • Updated:

    2023-09-20 11:50:44.0

Published:

20 Sept 2023 5:15 PM IST

Police check at ED office in Kochi, ED office in Kochi, Enforcement Directerate, latest malayalam news, കൊച്ചിയിലെ ഇഡി ഓഫീസിലും കൊച്ചിയിലെ ഇഡി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും പോലീസ് പരിശോധന, ഏറ്റവും പുതിയ മലയാളം വാർത്ത
X

കൊച്ചി: ഇ.ഡി ഓഫീസിൽ പൊലീസ് പരിശോധന. സെൻട്രൽ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷന്‍റെ പരാതിയിലാണ് പരിശോധന. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിന്‍റെ ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അകാരണമായി മർദിച്ചെന്നാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കായിരുന്നു പരാതി നൽകിയത്. കമ്മീഷണരുടെ നിർദേശപ്രകാരമാണ് ഇ.ഡി. ഓഫീസിൽ പരിശോധന നടത്തുന്നത്. മർദനത്തിൽ പരിക്കേൽക്കുകയും ഇതിന് ചികിത്സ തേടിയതിന്‍റെ രേഖകളടക്കം ഉള്‍പ്പെടുത്തിയാണ് പി.ആർ.അരവിന്ദാക്ഷൻ പരാതി നൽകിയത്.

TAGS :

Next Story