തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ 21 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കോട്ടയത്ത് കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി

തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ 21 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. തിരുവല്ലം സ്വദേശി സിദ്ദീഖ്,പാറശ്ശാല സ്വദേശി സൽമാൻ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എംഡിഎംഎയുമായി ടൂവീലറിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ.
ബാംഗ്ലൂരിൽ നിന്ന് അബു എന്ന സെല്ലറിൽ നിന്നാണ് പ്രതികൾ എംഡിഎംഐ എടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതികൾ എക്സൈസിന്റെ നിരീക്ഷണത്തിലാണ്. 21.773 ഗ്രാമം എം ഡി എം എ. ഏതാണ്ട് ഒരുലക്ഷം രൂപ വിലയുള്ള സിന്തറ്റിക് ഡ്രഗും ആണ് പ്രതികളുടെ കൈയിൽ ഉണ്ടായിരുന്നത്. തിരുവല്ലം സ്വദേശി സിദ്ദീഖ് പാറശ്ശാല സ്വദേശി സൽമാൻ എന്നിവരാണ് പിടിയിലായവർ. സിദ്ദീഖാണ് ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത്.
അതേസമയം, കോട്ടയത്ത് നിന്ന് കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി. ഒഡിഷ സ്വദേശി സുനിൽ ഭോയ് ആണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിലായത് KSRTC സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടിയത്. കോട്ടയം മാമൂട് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കഞ്ചാവ് ചെടി കണ്ടെത്തി .ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. അസം സ്വദേശി ലേലൂവാനി ബിപുൽ ഗോഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, തൃക്കൊടിത്താനം പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
Adjust Story Font
16