Quantcast

തൃശൂർ പൂരം കലക്കിയത് പൊലീസ്; തിരുവമ്പാടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    26 Nov 2024 8:31 AM

Published:

26 Nov 2024 8:27 AM

thrissur pooram disruption
X

കൊച്ചി: തൃശൂർ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും ബ്ലോക്ക് ചെയ്തതും പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചത് പൊലീസാണ്.

പൂരം നടത്തിപ്പിൽ അകാരണമായി പൊലീസ് ഇടപെട്ടെന്നും അപക്വമായി പെരുമാറിയെന്നും സത്യവാങ്മൂലത്തിൽ ഉണ്ട്. ക്ഷേത്ര പരിസരത്ത് പൊലീസ് ബൂട്ട് ധരിച്ച് കയറിയെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ, പൂരം അലങ്കോലമാക്കിയതിൽ തിരുവമ്പാടി ദേവസ്വത്തെയും ബിജെപിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി കൊച്ചിൻ ദേവസ്വം ബോർഡും സത്യവാങ്മൂലം നൽകിയിരുന്നു.

TAGS :

Next Story