Quantcast

മോഫിയയുടെ സഹപാഠികളായ 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലുവ സി.ഐ സുധീറിനെതിരെ പരാതി നൽകാൻ എത്തിയപ്പോഴാണ് നടപടി.

MediaOne Logo

Web Desk

  • Updated:

    2021-11-25 12:04:41.0

Published:

25 Nov 2021 11:38 AM GMT

മോഫിയയുടെ സഹപാഠികളായ 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
X

ആലുവയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളായ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 23 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ആലുവ സി.ഐ സുധീറിനെതിരെ പരാതി നൽകാൻ എത്തിയപ്പോഴാണ് നടപടി. ഇവർ നേരത്തെ എസ്.പി ഓഫീസ് ഉപരോധിച്ചിരുന്നു.

പൊലീസിന്‍റെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാരണമില്ലാതെയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.


TAGS :

Next Story