Quantcast

രാജ്ഭവന് മുന്നിൽ പൊലീസ് സന്നാഹം; ഗവർണറുടെ സുരക്ഷ വർധിപ്പിച്ചു

എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-12-18 04:32:54.0

Published:

18 Dec 2023 4:31 AM GMT

governor_arif mohammed khan
X

തിരുവനന്തപുരം: ഗവർണർ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്താനിരിക്കെ തലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. രാജ്ഭവന് മുന്നിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു.

എസ്.എഫ്.ഐ പ്രതിഷേധം നിലനിൽക്കെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ 'ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക.

ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്. വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്.

അതിനാടകീയ രംഗങ്ങൾക്കാണ് കാലിക്കറ്റ് സർവകലാശാല കാമ്പസ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ തന്നെ നേരിട്ടത്തി അഴിപ്പിച്ചു. ഗവർണർ അഴിപ്പിച്ച ബാനറുകൾക്ക് പകരം ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ച എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ചു.

കാമ്പസിനകത്ത് എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്നപ്പോഴാണ് ബാനറുകൾ ഗവർണറുടെ ശ്രദ്ധയിൽ പെടുന്നത്. വൈകിട്ട് 6.30ന് മാധ്യമങ്ങളെ കണ്ട എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഒരു ബാനർ അഴിച്ചു നീക്കിയാൽ 100 ബാനർ കാമ്പസിനകത്ത് ഉയർത്തും എന്ന് ആഹ്വാനം ചെയ്യുന്നു.

സംസ്ഥാനത്ത് ഗവർണർക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ കടുപ്പിക്കുകയാണ് എസ്എഫ്ഐ. കൂടുതൽ കോളേജുകളിൽ എസ്എഫ്ഐ ബാനർ സ്ഥാപിച്ചു. ആലപ്പുഴയിലും , എറണാകുളത്തും തിരുവനന്തപുരത്തും നിരവധി കോളേജുകളിൽ ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ചു.

TAGS :

Next Story