Quantcast

'കേരളത്തില്‍ പൊലീസ് രാജ്'; വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി എ.ഐ.എസ്.എഫ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബുവിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    2021-11-25 12:32:11.0

Published:

25 Nov 2021 12:31 PM GMT

aisf
X

കേരളത്തിൽ പൊലീസ് രാജെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു. ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് പ്രതികരണം. പൊലീസ് നടപടിയിൽ പ്രതിഷേധമറിയിക്കുന്നതായും അരുൺ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ആലുവ സി.ഐ സുധീറിനെതിരെ പരാതി നൽകാനെത്തിയ 23 വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ നേരത്തെ എസ്.പി ഓഫീസ് ഉപരോധിച്ചിരുന്നു. പൊലീസിന്‍റെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. . കാരണമില്ലാതെയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

TAGS :

Next Story