Quantcast

ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴിയെടുത്തു

ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-11-21 16:13:06.0

Published:

21 Nov 2024 3:49 PM GMT

Police record statement of CPM leader EP Jayarajan in autobiography controversy, EP Jayarajan autobiography row, CPM, DC Books controversy
X

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ സിപിഎം നേതാവ് ഇ.പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയത്തുനിന്നെത്തിയ പൊലീ സംഘമാണ് കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി മൊഴിയെടുത്തത്. ഇ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവാദത്തിൽ ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി. ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും സിപിഎം നേതാവ് തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഡിസി ബുക്‌സ് ജീവനക്കാരിൽനിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു.

Summary: Police record statement of CPM leader EP Jayarajan in autobiography controversy

TAGS :

Next Story