Quantcast

വിദേശിയുടെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവം: തെറ്റ് ചെയ്തിട്ടില്ല; കടമ നിർവഹിക്കുക മാത്രമാണ് ചെയ്‌തതെന്ന് സസ്‌പെൻഷനിലായ എസ്‌ഐ

സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്‌പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്‌ഐ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-01-02 11:35:30.0

Published:

2 Jan 2022 9:21 AM GMT

വിദേശിയുടെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവം: തെറ്റ് ചെയ്തിട്ടില്ല; കടമ നിർവഹിക്കുക മാത്രമാണ് ചെയ്‌തതെന്ന് സസ്‌പെൻഷനിലായ എസ്‌ഐ
X

കോവളത്ത് വിദേശിയുടെ മദ്യം റോഡിൽ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തിൽ നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടി.കെ ഷാജി പരാതി നൽകിയത്. തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്‌തെന്നും കത്തിൽ വിശദീകരണമുണ്ട്.

മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ടില്ലെന്നും വിദേശിയായ സ്റ്റീഫനോട് മോശമായ രീതിയിൽ സംസാരിച്ചില്ലെന്നും ഷാജി കത്തിൽ പറയുന്നു. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുതെന്ന നിർദേശം നടപ്പിലാക്കുക എന്നത് മാത്രമാണ് താൻ ചെയ്തതെന്നും എസ്‌ഐ വിശദീകരിച്ചു. തെറ്റുധാരണമൂലമാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്‌പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്‌ഐ പറയുന്നു.

പുതുവത്സരതലേന്നാണ് താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു .

കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു. മദ്യം കുപ്പിയിൽ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗിൽ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താൻ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ ആളുകൾ പകർത്തുന്നത് കണ്ട പൊലീസുകാരൻ, ബിൽ കാണിച്ചാൽ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞിരുന്നു.

TAGS :

Next Story