എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാൻ പൊലീസ്
എൻ.എം വിജയനിൽ നിന്ന് പണം എവിടേക്ക് പോയി എന്നതിലും അന്വേഷണം
വയനാട്: ഡിസിസി ട്രഷറർ എൻഎം വിജയൻറെ മരണത്തിൽ ആത്മഹത്യ കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്.
കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കും കോടതിയിൽ ഇതിനായുള്ള അപേക്ഷ സമർപ്പിക്കും. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
നേരത്തെ പരാതിക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാല് പരാതിക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പീറ്റർ ജോർജ്, ബിജു, പത്രോസ്, ഐസക് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമനത്തിനായി നാല് പേരും പണം എൻഎം വിജയന് നൽകിയെന്നാണ് മൊഴി.
എൻ.എം വിജയനിൽ നിന്ന് പണം എവിടേക്ക് പോയി എന്നതിലും അന്വേഷണം നടത്തും. പരാതിക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെൻറ് ഉൾപ്പെടെ പരിശോധിക്കും. കൂടുതൽ പരാതിക്കാരുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുന്നു.
Next Story
Adjust Story Font
16