പൊലീസ് വാഹനങ്ങൾക്ക് പെട്രോള്‍ അടിക്കാന്‍ പൈസയില്ല; പണം അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളി
കെ.എസ്.ആർ.ടി.സിയുടെയോ സ്വകാര്യ പമ്പിൽ നിന്നോ കടം വാങ്ങാനാണ് നിർദേശം
തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല. പേരൂർക്കടയിലെ പൊലീസ് പമ്പിന് അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളി. കെ.എസ്.ആർ.ടി.സിയുടെയോ സ്വകാര്യ പമ്പിൽ നിന്നോ കടം വാങ്ങാനാണ് നിർദേശം. ഡി.ജി.പിയുടെ ഉത്തരവിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
പൊലീസിന്‍റെ പെട്രോള്‍ പമ്പില്‍ നിന്നാണ് തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങള്‍ പെട്രോള്‍ അടിച്ചിരുന്നത്. പക്ഷെ ഇതിനു കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്ന തുക തീര്‍ന്നിരുന്നു. ഇപ്പോള്‍ രണ്ടരക്കോടി രൂപ പെട്രോള്‍ കമ്പനികള്‍ക്ക് എസ്എപി ക്യാമ്പിലുള്ള പൊലീസ് പെട്രോള്‍ പമ്പ് നല്‍കാനുണ്ട്. അതുകൊണ്ടാണ് അടിയന്തരമായി കെ.എസ്.ആര്‍.ടി.സിയുടെ പമ്പില്‍ നിന്നും 45 ദിവസത്തേക്ക് പെട്രോള്‍ കടമായി വാങ്ങാനോ അല്ലെങ്കില്‍ സ്റ്റേഷനുകളിലോ യൂണിറ്റുകളുടെ തൊട്ടടുത്തുള്ള സ്വകാര്യ പമ്പുകളില്‍ നിന്നോ കടമായി വാങ്ങാനോ ആണ് ഡിജിപി യൂണിറ്റ് മേധാവികള്‍ക്കും എസ്.എച്ച്.ഒമാര്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്. പുതിയ പെട്രോള്‍ പമ്പ് വന്നതു മുതല്‍ പൊലീസ് വാഹനങ്ങള്‍ ഈ പമ്പില്‍ നിന്നാണ് പെട്രോള്‍ അടിച്ചിരുന്നത്.
Adjust Story Font
16