Quantcast

കളമശ്ശേരി സ്‌ഫോടനം: പ്രതി മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും

മാർട്ടിന്റെ ഫോൺ കോൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്

MediaOne Logo

Web Desk

  • Updated:

    2023-11-01 01:24:04.0

Published:

1 Nov 2023 12:58 AM GMT

Kalamassery blast case accused Dominic Martin brought to Palarivattam electrical shop and evidence taken
X

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതിയായ മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകുക. തിരിച്ചറിയൽ പരേഡിന് ശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മാർട്ടിന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് നിർണായകമായ ചില വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സ്‌ഫോടനം നടന്നതിന് തലേദിവസം മാർട്ടിന് വന്ന ഫോൺകോൾ അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്നാണ് മൊഴി. അതിനാൽ മാർട്ടിന്റെ ഫോൺ കോൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്. മാർട്ടിനെ നവംബർ 29 വരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.



TAGS :

Next Story