തൃശൂരിൽ പൊലീസുകാരനെ 20 അംഗ സംഘം ആക്രമിച്ചു; കേസ്
റെനീഷിന്റെ കവിളെല്ല് പൊട്ടി. മൂക്ക് തകർന്നു.
തൃശൂർ: കോടന്നൂരിൽ പൊലീസുകാരനെ 20 അംഗ സംഘം ആക്രമിച്ചു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്. റെനീഷിന്റെ കവിളെല്ല് പൊട്ടി. മൂക്ക് തകർന്നു.
കലുങ്കിലിരുന്ന ആൺകുട്ടികളുടെ ചിത്രമെടുത്തതിനെ ചൊല്ലി തർക്കമുണ്ടാവുകയും പിന്നീട് കൂടുതൽ പേർ എത്തി പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നു.
പരിക്കേറ്റ ഉദ്യോഗസ്ഥൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16