Quantcast

ഖാദി ഫൗണ്ടേഷൻ സമസ്​തക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന –ഐ.എൻ.എൽ

മഹല്ലുകളുടെമേൽ ആധിപത്യം സ്​ഥാപിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കലാണ് ലീഗിന്റെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    17 Feb 2024 5:23 AM GMT

INL,IUML
X

കോഴിക്കോട്: കേരളത്തിലെ സുന്നിപ്രസ്​ഥാനത്തിന്റെ ആധികാരിക സംഘടനയായ സമസ്​ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരായ മുസ്​ലിം ലീഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇന്ന് കോഴിക്കോട് രൂപം കൊള്ളുന്ന പാണക്കാട് ഖാദി ഫൗണ്ടേഷനെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ.

മഹല്ലുകളുടെമേൽ ആധിപത്യം സ്​ഥാപിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കാനാണ് പാണക്കാട്ടെ തങ്ങൾമാരെ മുന്നിൽനിറുത്തിയാണ് മുസ്​ലിം ലീഗ് ഖാദി ഫൗണ്ടേഷൻ രൂപീകരിക്കുന്നതെന്ന് സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്.

സമസ്​തയുടെ പണ്ഡിതന്മാർക്ക് വിശ്വാസിസമൂഹത്തിലുള്ള ആദരവും സ്വാധീനവും ലീഗിന്റെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരാകുമോ എന്ന ഭീതിയാണ് പ്രത്യേക യൂണിയൻ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നത്.

മഹല്ലുകളുടെ കടിഞ്ഞാൺ ലീഗിന്റെ കൈയിൽ തന്നെ വേണമെന്ന ദുശ്ശാഠ്യമാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്​തയെ തള്ളിപ്പറയാനും അകറ്റിനിർത്താനുമുള്ള ആസൂത്രിത നീക്കത്തിനു പിന്നിലെന്നും കാസിം ഇരിക്കുർ പ്രസ്​താവനയിൽ പറഞ്ഞു.

TAGS :

Next Story