തെരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ കക്ഷികൾ സമുദായ ധ്രുവീകരണത്തിന് ശ്രമിക്കുന്നു- സിറോ മലബാർ സഭ
ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപണം
എറണാകുളം: രാഷ്ട്രീയകക്ഷികൾ സമുദായധ്രുവീകരണത്തിന് ശ്രമിക്കുന്നതായി സിറോ മലബാർ സഭ. മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികൾ വിദ്വേഷ പ്രചരണം നടത്തുന്നു. തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വെച്ച് ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും സിറോമലബാർ സഭ പത്രക്കുറിപ്പില്‍ ആരോപിച്ചു. ഇതിനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം അപലപനീയമാണെന്നും സഭാ നേതൃത്വം പ്രതികരിച്ചു.
അതേസമയം, തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർഥിയില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താറില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്നും എന്നാൽ, അത് ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടേതാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു നല്‍കിയ മറുപടി.
Adjust Story Font
16