Quantcast

പൂഞ്ഞാർ സംഭവം: ഏകപക്ഷീയ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പൗരാവകാശ സംരക്ഷണ സമിതി

സ്നേഹത്തോടെ കഴിയുന്ന ജനവിഭാഗങ്ങൾക്കിടയിൽ മത വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് സമിതി അഭ്യർത്ഥിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-27 16:19:51.0

Published:

27 Feb 2024 4:17 PM GMT

പൂഞ്ഞാർ സംഭവം: ഏകപക്ഷീയ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പൗരാവകാശ സംരക്ഷണ സമിതി
X

കോട്ടയം: പൂഞ്ഞാറിൽ ഒരുപറ്റം സ്കൂൾ കുട്ടികൾ നടത്തിയെന്ന് പറയപ്പെടുന്ന അക്രമ സംഭവത്തിൽ നാനാ ജാതിയിൽപ്പെട്ട കുട്ടികൾ ഉൾപ്പെട്ടിട്ടും മുസ്‍ലിം പേരുകാരായ കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് കൊലപാതകകുറ്റം ചുമത്തി ജയിലിൽ അടച്ച സംഭവം നീതീകരിക്കാൻ കഴിയില്ലെന്ന് കോട്ടയം ജില്ല പൗരാവകാശ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.

തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാരെ ഒന്നടങ്കം ശിക്ഷിക്കണം ഒരു സമുദായത്തിൽപെട്ട കുട്ടികളെ മാത്രം ജയിലിൽ അടയ്ക്കുന്നത് ശരിയല്ല. ഫൈനൽ പരീക്ഷ നടക്കുന്ന ഈ സന്ദർഭത്തിൽ നിസ്സാര സംഭവത്തെ പർവ്വതീകരിച്ച് കുട്ടികളുടെ ഭാവി നശിപ്പിച്ചാൽ ദൂരവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാകും.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തെ മതസ്പർദ്ധയാക്കി മാറ്റാൻ മുന്നിട്ടിറങ്ങിയ ചില ദുർശക്തികൾക്കെതിരെ സർക്കാർ നടപടിയെടുക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുള്ള ആളുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.

പൂഞ്ഞാർ ദേവാലയത്തിന്റെ വലിയ ഗ്രൗണ്ടിൽ കുട്ടികൾ വാഹനങ്ങൾ പാർക്ക് ചെയ്തപ്പോൾ വൈദികൻ എത്തി കുട്ടികളെ പുറത്താക്കി ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വെപ്രാളപ്പെട്ട് പുറത്തേക്ക് പോയ ഒരു വാഹനത്തിന്റെ കണ്ണാടി ഇദ്ദേഹത്തിന്റെ ദേഹത്ത് തട്ടുക മാത്രമാണ് ചെയ്തത് എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

സ്നേഹത്തോടെ കഴിയുന്ന ജനവിഭാഗങ്ങൾക്കിടയിൽ മത വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

ചെയർമാൻ ഇ. എ.അബ്ദുൽ നാസർ മൗലവി, അസീസ് ബഡായി (ഐ. യു.എം. ൽ.), പാറത്തോട് നാസർ മൗലവി (ഡി.കെ. ജെ. യു), അബ്ദുൽ സമദ്( ജമാഅത്തെ ഇസ്ലാമി ) ,ഹബീബ് മുഹമ്മദ് മൗലവി ( ഡി.കെ. എൽ. എം ) , പി. എ.ഇർഷാദ് (ജമാഅത്ത് ഫെഡറേഷൻ), റഫീഖ് സഖാഫി ( സമസ്ത) , അബ്ദുൽ ഷുക്കൂർ( വിസ്ഡം), ജാഫർ ഖാൻ( ഈരാറ്റുപേട്ട), നവാസ് കോട്ടയം (എസ്.ഡി.പി.ഐ ),റഫീക്ക് പട്ടര് പറമ്പിൽ( ഐ. എൻ.എൽ) , നിഷാദ് നടക്കൽ( പി.ഡി. പി), താഹ മൗലവി കോട്ടയം തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story